Sunday, May 5, 2024
spot_img

‘വയനാട്ടിലേക്ക് ഉടനില്ല, ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും’; എ.കെ ശശീന്ദ്രൻ

വയനാട്: നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്നതിനാൽ മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും. വിഷയത്തെ വികാരപരമായാണ് ജനങ്ങൾ കാണുന്നത്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും സംഭവത്തെ കുറിച്ച് ചർച്ച നടത്തും. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ശേഷം കാട്ടാനയെ ഉൾവനത്തിൽ തുറന്ന് വിടും. ഇതിനായി മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുവെടിവയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി വനംവകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലേക്കെത്തിയത്.

Related Articles

Latest Articles