Nisha Dahiya
ചണ്ഡിഗഡ്: അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വ്യാജമെന്ന് ദേശീയ വനിതാ ഗുസ്തി താരം നിഷാ ദഹിയ (Nisha Dahiya). ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. താൻ സുരക്ഷിതയാണെന്ന് പറയുന്ന നിഷ ദഹിയയുടെ വീഡിയോ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ടു. ദേശീയ സീനിയർ മത്സരങ്ങൾക്കായി താൻ ഗോണ്ടയിലാണെന്ന് നിഷ വിഡിയോയിൽ വ്യക്തമാക്കി.
‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’ – നിഷ വ്യക്തമാക്കി. ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഹരിയാനയിലെ സോനിപത്തിൽ നിന്നായിരുന്നു ആക്രമണം നേരിട്ടത്തെന്നും നിഷയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു വാർത്ത.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…