'Nothing is known about Mahesh, Binu has no serious problems'; Kalabhavan Prasad
കൊച്ചി: കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽപ്പെട്ട ബിനു അടിമാലി, മഹേഷ് എന്നിവർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ തുടരുന്നു. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം. കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
“സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസൾട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലെഡ് ലീക്ക് ചെയ്യുന്ന പ്രശ്നങ്ങളൊന്നും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. റെസ്റ്റ് എടുത്ത് മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ”, എന്നാണ് കലാഭവൻ പ്രസാദ് പറഞ്ഞത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…