Sunday, December 21, 2025

ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; ബിനോയ് കോടിയേരിക്ക് തിരിച്ചടി ,ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി, 6 വര്‍ഷത്തിലേറെ പഴക്കമുള്ള നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ല . ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി:ആദായ നികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടീസുകള്‍ക്കെതിരെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആദായ നികുതി റിട്ടേണുകള്‍ അടക്കം ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഹര്‍ജി ഇന്നു പരിഗണിച്ചു. 2015 – 2016 മുതല്‍ 2021 – 2022 വരെയുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 6 വര്‍ഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നു

Related Articles

Latest Articles