സ്തൂപികാ പ്രതിഷ്ഠ മഹാ കുംഭാഭിഷേകം ജൂൺ എട്ടിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്നു .292 വർഷങ്ങൾക്ക് ശേഷമുള്ള കുംഭാഭിഷേകമാണിത് .ജൂൺ 8 ന് നടക്കുന്ന സ്തൂപികാ പ്രതിഷ്ഠ മഹാ കുംഭാഭിഷേകത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു .ആചാര്യവരണം, പ്രസാദ ശുദ്ധി,ചതു. ശുദ്ധി, ധാര, പ്രായശ്ചിത്ത ഹോമം,കലശം, ശാന്തി ഹോമം,തത്വഹോമം,ദ്രവ്യകലശം എന്നീ ആചാര പരമായ മഹനീയങ്ങളായ ചടങ്ങുകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കുന്നത് .
അതേസമയം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭഗവാൻ്റെ ഒറ്റക്കൽ മണ്ഡപത്തിൻ്റെയും, ഗർഭ ഗൃഹത്തിൻ്റെയും പൂർണ്ണ തോതിലുള്ള സ്തൂപികാ പ്രതിഷ്ഠ മഹാ കുംഭാഭിഷേകം ഇതിന് മുമ്പ് നടന്നത് AD 1733ലാണ്.ഉതൃട്ടാതി തിരുനാൾ ഗൗരി പാർവ്വതി ഭായിയുടെ ഭരണ കാലത്തും , തുടർന്ന്
ശ്രീപദ്മനാഭ ദാസനായി തിരുവിതാംകൂറിൻ്റെ അധികാരിയായ സ്വാതി തിരുനാൾ മഹാരാജാവിൻ്റെ സമയത്തും ഗർഭ ഗൃഹത്തിൻ്റെ മച്ചിൽ അറ്റകുറ്റ പണികൾ നടത്തിയെങ്കിലും അന്നൊന്നും പൂർണ്ണ തോതിൽ കലശം ആടിയതായി രേഖകളിൽ ഇല്ല.അത്കൊണ്ട് തന്നെ 292 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ സ്തൂപികാ പ്രതിഷ്ഠ മഹാ കുംഭാഭിഷേകം ഒരു മഹാ സംഭവവും, ജന്മ പുണ്യവും തന്നെയാണ്.

