Monday, December 15, 2025

വിമർശകർക്ക് ഇനി വായടക്കാം! ലോക്‌സഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ച് ബിജെപി ! 15 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പിന്റെ മൂന്ന് നാല് ഘട്ടങ്ങളിൽ ഭാരതത്തിലെത്തും

ആദ്യമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷ്യം വഹിക്കാൻ അവസരം നൽകി ബിജെപി .ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് മനസിലാക്കാൻ വിദേശ നയതന്ത്രജ്ഞർക്ക് അവസരം ഒരുക്കിയ ബിജെപി ഇപ്പോൾ 15 വിദേശ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് ലോക്സഭ തെരഞ്ഞെടുപ്പ് കാണാൻ അവസരമൊരുക്കിയിരിക്കുകയാണ്.

196 മണ്ഡലങ്ങളുടെ വിധി തീരുമാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്ന് നാല് ഘട്ടങ്ങളിലാകും ഇവർ ഇന്ത്യയിൽ ഉണ്ടാകുക. അവിടെ അവർ സ്ഥാനാർത്ഥികളെ കാണും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും, റാലികൾക്ക് സാക്ഷിയാകും. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും .

Related Articles

Latest Articles