മന്നം : വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം പുറത്തിറക്കുന്ന കൊല്ലവർഷം 1200-ാം ആണ്ടത്തെ പഞ്ചാഗം പ്രകാശനം ചെയ്തു. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നടയിൽ വച്ച് അഖിലകേരള തന്ത്രി സമാജം പ്രസിഡന്റ് അഡ്വ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, കൊടുങ്ങല്ലൂർ മുൻ മേൽശാന്തി ചാലക്കുടി തട്ടായത്ത് മന ശങ്കരൻ നമ്പൂതിരി, പറവൂർ തമ്പുരാൻ പൃഥ്വിരാജ് രാജ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സുശികുമാർ എന്നിവർ ചേർന്നാണ് പഞ്ചാഗം പ്രകാശനം ചെയ്തത്.
ഗണിത കർത്താവ് ശ്രേയസ് എസ് നമ്പൂതിരി,വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം ഡയറക്ടർ ജയകൃഷ്ണൻ എസ് വാര്യർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ വി സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിന് ശേഷം സംസാരിച്ചു.

