Friday, December 19, 2025

ഇനി തിരുവനന്തപുരത്തു നിന്നും കൊൽക്കത്തയിൽ പറന്നെത്താം വെറും 4.30 മണിക്കൂർക്കൊണ്ട് !! ഇൻഡിഗോ എയർലൈൻസ് പ്രതിദിന സർവീസ് ആരംഭിച്ചു

തിരുവനന്തപുരം :ഇനി തിരുവന്തപുരത്തുനിന്നും കൊൽക്കത്തയിലേക്ക് വെറും നാലര മണിക്കൂർ കൊണ്ട് പറന്നെത്താം. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ച് ഇൻഡിഗോ എയർലൈൻസ് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു.

തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിന് 6ന് കൊൽക്കത്തയിൽ ലാൻഡ് ചെയ്യും. മടക്ക യാത്രയിൽ കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തു നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

Related Articles

Latest Articles