ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സാങ്കേതികമായും ഭരണപരമായും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് കൂടി നല്‍കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ വകുപ്പിനെ അറിയിച്ചു.
ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇ-മെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്‍കണം. കേരളം, അസ്സം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് സാധ്യമാകും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…