Kerala

ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു എന്‍.എസ്.എസ്; നിലപാട് കടുപ്പിച്ച് സുകുമാരൻ നായർ

മാവേലിക്കര: ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ എന്‍.എസ്.എസ് നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. മാവേലിക്കര യൂണിയന്‍ ഓഫീസില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാവേലിക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിനാണ് യൂണിയൻ പിരിച്ചുവിട്ടത്. യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയത്.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

ശബരിമല വിഷയത്തില്‍ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയ സര്‍ക്കാരിന് കനത്ത താക്കിതാകണം തെരഞ്ഞെടുപ്പ് ഫലമെന്നാണ് നേതൃത്വത്തിന്റ ആഹ്വാനം. ഇതിനെതിരെ നീങ്ങുന്നവര്‍ എന്‍എസ്എസില്‍ ഉണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ജി സുകുമാരന്‍ നായര്‍ നല്‍കുന്നത്. എന്‍എസ്എസിലെ ഭിന്നത മുതലെടുക്കാനുള്ള സിപിഎം നീക്കം മുളയിലേ നുള്ളണമെന്ന നിര്‍ദ്ദേശം താഴെ തട്ടിലേക്ക് പോയിട്ടുണ്ട്.

admin

Recent Posts

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

41 mins ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

1 hour ago

ഉരുകിയൊലിച്ച് പാലക്കാട് !ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉഷ്ണതരംഗ സാധ്യത ഒഴിയാത്തതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ…

1 hour ago

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം !തെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽതെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് മെയ്…

1 hour ago

300 മില്യൺ ഡോളറിന്റെ ആയുധ ഇടപാടിൽ പകച്ച് ചൈന

ഇന്ത്യ ഫിലിപ്പീൻസ് ആയുധ ഇടപാടിനെ ചൈന ഭയക്കാൻ കാരണമിതാണ്

2 hours ago

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…

2 hours ago