Sunday, December 14, 2025

ആണവപരീക്ഷണം നടത്തി?സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ വൻ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 27 കിലോമീറ്റര്‍ അകലെയാണ്
ഭൂചലനം അനുഭവപ്പെട്ടത്. വടക്കന്‍ ഇറാനില്‍ ഇതോടെ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണ് ഈ പ്രകമ്പനമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട. ഭൂചലനത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്തു.

അറേബ്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ആല്‍പൈന്‍-ഹിമാലയന്‍ സീസ്മിക് ബെല്‍റ്റിനടുത്തുള്ള സ്ഥാനം കാരണം ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ഈ ടെക്‌റ്റോണിക് ക്രമീകരണം പതിവായി ഭൂകമ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഓരോ വര്‍ഷവും ശരാശരി 2,100 ഭൂകമ്പങ്ങള്‍ രാജ്യത്ത് അനുഭവപ്പെടുന്നതാണ്. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രത കൈവരിക്കുന്നവയാണ്. ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാനെന്നതും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നതെന്നുതും യഥാര്‍ത്ഥ ഭൂകമ്പ സാധ്യതയും തള്ളികളായാനാവില്ല.

Related Articles

Latest Articles