Monday, December 15, 2025

മീററ്റിൽ ‘നഗ്നസംഘം’ സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നു!!!പോലീസ് അന്വേഷണം ഊർജ്ജിതമാക്കി; തെരച്ചിലിന് ഡ്രോണുകളും രംഗത്ത്

ലഖ്‌നൗ: മീററ്റിൽ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്ന ‘നഗ്നസംഘം’ നാട്ടുകാരിൽ ഭീതി പടർത്തുന്നു. പൂർണ്ണ നഗ്നരായിയെത്തി സ്ത്രീകളെ ആക്രമിക്കുന്ന ഈ സംഘത്തെ പിടികൂടാൻ പോലീസ് ഡ്രോണുകളും സി.സി.ടി.വി. ക്യാമറകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നാല് സ്ത്രീകൾക്ക് നേരെ സമാനമായ അതിക്രമം നടന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം അതേസമയം, ‘നഗ്നസംഘം’ എന്നത് പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും പ്രതിച്ഛായ മോശമാക്കാൻ ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വെറും കിംവദന്തിയാണെന്ന് വിശ്വസിക്കുന്നവരും ഈ ഗ്രാമങ്ങളിലുണ്ട്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് പ്രധാനമായും ഈ സംഘത്തിൻ്റെ സാന്നിധ്യമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോലിക്ക് പോകുകയായിരുന്ന ഒരു സ്ത്രീക്ക് നേരെ അടുത്തിടെ അതിക്രമം നടന്നതോടെയാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. നേരത്തെ മൂന്ന് സമാന സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും നാണക്കേട് കാരണം ആരും പരാതി നൽകിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. തുടർച്ചയായ അതിക്രമങ്ങൾ കൂടിയതോടെ ഗ്രാമത്തലവൻമാർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ത്രീകളെ വിജനമായ സ്ഥലങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ നടന്ന സംഭവത്തിൽ, ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെ രണ്ട് നഗ്നരായ ആളുകൾ വയലിലേക്ക് വലിച്ചിഴച്ചതായി പരാതിയുണ്ട്. വലിയ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് യുവതി ഏറെ പ്രയാസപ്പെട്ടാണ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

ഈ സംഭവങ്ങളെത്തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ ഭയത്തിലാണ് കഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. അക്രമികളെ പിടികൂടുന്നതിനായി പോലീസ് മേഖലയിൽ വ്യാപകമായ തിരച്ചിലും ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ടെങ്കിലും സംശയാസ്പദമായ ആരെയും കണ്ടെത്താനായിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും പട്രോളിങ്ങിനായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles