Categories: General

പ്രവാചക നിന്ദ ആരോപണം നേരിടുന്ന നൂപുര്‍ ശര്‍മയെ പിന്തുണച്ചു; യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ പ്രവാചകനിന്ദാ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച്‌ പോസ്‌റ്റിട്ട 22കാരനെ പൊലീസ് പിടികൂടി. മുകേഷ് ചവാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. നൂപുര്‍ ശര്‍മയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ ശ്രദ്ധയില്‍ പെട്ട ഒരാള്‍ പോലീസില്‍ പരാതിനൽകിയിരുന്നു. തുടർന്ന് യുവാവിനോട് പോസ്‌റ്റ്‌ നീക്കം ചെയ്യാന്‍ പോലീസ് നിര്‍ദ്ദേശം നല്കുകയും ചെയ്തു.

തുടർന്ന്, പരാതിയുടെ അടിസ്‌ഥാനത്തില്‍, പോലീസ് ചവാനെതിരെ ഐപിസി 153 പ്രകാരം കേസെടുത്തു. പോസ്‌റ്റ്‌ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയെന്ന രീതിയിലായിരുന്നു നുപൂരശർമ്മയ്‌ക്കെതിരെയുള്ള ആരോപണം. സംഭവത്തിൽ പാര്‍ട്ടിയുടെ ദില്ലി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.

ഇതിനിടെ നൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്‌ത്രീയ്‌ക്ക് രാജ്യത്ത് നിന്നും നേരിടുന്ന വധഭീഷണികള്‍ക്കിടയില്‍ മതേതര ലിബറലുകളുടെ മൗനം കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

5 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

6 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

6 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

7 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

8 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

9 hours ago