state-will-increase-alcohol-price
മിഷിഗൺ: മിഷിഗണിലെ ഒരു സ്കൂളിലെ നഴ്‌സറി വിദ്യാർത്ഥികൾ കാണിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. കാരണം കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ അടങ്ങിയ പാനീയം കുടിച്ച് തീർത്തതാണ് കാരണം. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് പെൺകുട്ടി കൂട്ടുകാർക്കായി സ്പെഷ്യൽ ഡ്രിങ്ക് കൊണ്ടുവന്നത്. ചിലര്‍ നാല് സിപ്പ് വരെ എടുത്തു. തന്റെ മകൾ നാല് സിപ്പ് എടുത്തെന്നും വയറുവേദനയായി എന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് പ്രതികരിച്ചത്.
10 ശതമാനം ആൽക്കഹോൾ അടങ്ങിയ പാനീയമാണ് കുട്ടികൾ കുടിച്ചത്. കുട്ടികൾ ക്ലാസിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരുന്നതെന്ന് തങ്ങൾ സസൂക്ഷം നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്കൂൾ അധികൃതര്‍ പ്രസ്താവനയിൽ പറഞ്ഞു. മുതിര്‍ന്നവര്‍ കഴിക്കുന്ന ഇത്തരം പാനീയങ്ങൾ കുട്ടികൾക്ക് അനുയോജ്യമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…