Wednesday, December 17, 2025

കാസർഗോഡ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; മാനേജ്മെന്റിനെതിരെ സഹപാഠികളുടെ പ്രതിഷേധം

കാസർഗോഡ് : കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ചൈതന്യയാണ് ഇന്നലെ രാത്രി പത്തരയോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.ഹോസ്റ്റൽ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് മറ്റു വിദ്യാർത്ഥികളുടെ ആരോപണം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന രീതിയിൽ നിരവധി തവണ പെരുമാറിയിട്ടുണ്ടെന്നും ഇത് മാനേജ്മെന്റിനെ അറിയിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് സഹപാഠികൾ പറയുന്നത്. പെൺകുട്ടി സുഖമില്ലാതിരിക്കുമ്പോൾ ഭക്ഷണം കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വെള്ളിയാഴ്ച്ച ചൈതന്യ സുഖമില്ലാതെ ആശുപത്രിയിൽ പോയിരുന്നു. തിരികെ വന്നപ്പോൾ വാർഡൻ ശകാരിച്ചു. സുഖമില്ലാതിരുന്ന ഘട്ടത്തിൽ പോലും ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്നും ഇത് താങ്ങാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു.സംഭവത്തിൽ വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുൻപിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്‌.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056

Related Articles

Latest Articles