ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഒ.ജി. ബിജുവിനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എസ്. ശ്രീനിവാസ് പുതിയ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും ആർ.ജെ. ഹേമന്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറായും ചുമതലയേൽക്കും.
പുതിയ നിയമനങ്ങൾ ഇങ്ങനെ:
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ: ഒ.ജി. ബിജു
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: എസ്. ശ്രീനിവാസ്
ശബരിമല അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ: ആർ.ജെ. ഹേമന്ത്
പമ്പാ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: വി. ജയകുമാർ
നിലയ്ക്കൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: എം.വി. ഉണ്ണികൃഷ്ണൻ നായർ
നേരത്തെ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഡിജിറ്റൈസേഷൻ), ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഇൻസ്പെക്ഷൻ), ആലുവ, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ തസ്തികകൾ വഹിച്ചിട്ടുള്ള ഒ.ജി. ബിജു തിരുവനന്തപുരം സ്വദേശിയാണ്. എസ്. ശ്രീനിവാസ് മുൻപ് ശബരിമല അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറായും മാവേലിക്കര ഓഡിറ്റ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

