Sunday, December 21, 2025

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിൽനിന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തു.

‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞചെയ്യുന്നു’ എന്നായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അമൽ ദേവ് പറഞ്ഞത്. ഗുരുതര ചട്ടലംഘനമുണ്ടായതോടെ വിസി ഇറങ്ങിപോകുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു.

സർവകലാശാലാ ചട്ടങ്ങൾക്ക് എതിരായാൽ അത് സത്യപ്രതിജ്ഞയാവില്ലെന്ന് വിസി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിസി, സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയത്.

Related Articles

Latest Articles