കൊല്ലം: കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. പെണ്‍കുട്ടിയുടെ സ്വദേശമായ രാജസ്ഥാനിലേക്ക് ഇരുവരും കടന്നേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം രാജസ്ഥാനില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ബംഗളൂരുവില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയേയും അടുപ്പമുണ്ടായിരുന്ന യുവാവിനേയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം രാജസ്ഥാനിലേക്ക് നീങ്ങിയത്. മറ്റൊരു സംഘത്തെയാണ് രാജസ്ഥാനിലേക്ക് അയച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരും മൊബൈല്‍ ഓണ്‍ ആക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നു. ബൈക്ക് വിറ്റ് ലഭിച്ച എണ്‍പതിനായിരം രൂപ റോഷന്റെ കൈവശവും പെണ്‍കുട്ടിക്ക് ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷ അറിയാവുന്നതും, ഇരുവരും സുരക്ഷിതരായി മുംബൈയിലെ ഏതെങ്കിലുമൊരു കേന്ദ്രത്തിലുണ്ടാകുമെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.
ഓച്ചിറ പള്ളിമുക്കിനു സമീപം ശില്‍പവില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെ കഴിഞ്ഞ 18 നു രാത്രിയാണ് തട്ടിക്കൊണ്ടുപോയത്. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. അതേസമയം കേസില്‍ പെണ്‍കുട്ടികളെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പോലീസ് ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…