Thursday, April 25, 2024
spot_img

ഓച്ചിറയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക്


കൊല്ലം: കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. പെണ്‍കുട്ടിയുടെ സ്വദേശമായ രാജസ്ഥാനിലേക്ക് ഇരുവരും കടന്നേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം രാജസ്ഥാനില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ ബംഗളൂരുവില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയേയും അടുപ്പമുണ്ടായിരുന്ന യുവാവിനേയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം രാജസ്ഥാനിലേക്ക് നീങ്ങിയത്. മറ്റൊരു സംഘത്തെയാണ് രാജസ്ഥാനിലേക്ക് അയച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരും മൊബൈല്‍ ഓണ്‍ ആക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നു. ബൈക്ക് വിറ്റ് ലഭിച്ച എണ്‍പതിനായിരം രൂപ റോഷന്റെ കൈവശവും പെണ്‍കുട്ടിക്ക് ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷ അറിയാവുന്നതും, ഇരുവരും സുരക്ഷിതരായി മുംബൈയിലെ ഏതെങ്കിലുമൊരു കേന്ദ്രത്തിലുണ്ടാകുമെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.

ഓച്ചിറ പള്ളിമുക്കിനു സമീപം ശില്‍പവില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെ കഴിഞ്ഞ 18 നു രാത്രിയാണ് തട്ടിക്കൊണ്ടുപോയത്. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി. അതേസമയം കേസില്‍ പെണ്‍കുട്ടികളെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പോലീസ് ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.

Related Articles

Latest Articles