Tuesday, January 6, 2026

ഒഡിഷ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത് കണ്ട് പഠിക്കണം കേരള സർക്കാർ | Odisha

മുൻകാലങ്ങളിൽ വമ്പൻ കൊടുംകാറ്റുകൾ സ്ഥിരമായി ആഞ്ഞടിച്ച് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനും, കോടിക്കണക്കിന് രൂപയുടെ സ്വത്തും ഒക്കെ നഷ്ട്ടപെട്ട് സ്ഥിരം വാർത്തയിൽ വന്നിരുന്ന ഒഡിഷ എന്ന സംസ്ഥാനം ഇപ്പോൾ എത്ര പ്രൊഫഷണൽ ആയാണ് പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത്..

അവിടെ മാനത്ത് മഴക്കാറ് കാണുമ്പോഴേ ചുവപ്പ് ബക്കറ്റുകൾ കാണാതെ പോകുന്നില്ല, പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു കേന്ദ്രത്തിനെതിരെ തെറി പറയുന്നില്ല, അവിടുത്തെ മന്ത്രിമാർ കുടുംബസമേതം യൂറോപ്പിൽ ചുറ്റിയടിച്ച് പഠിക്കാൻ പോകുന്നില്ല, ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്നില്ല, പ്രബുദ്ധരും, പുരോഗമനക്കാരും, എല്ലാവർക്കും ഉന്നത വിദ്യാഭ്യാസവും ഒന്നുമല്ലാഞ്ഞിട്ടും അവർ അവരുടേതായ രീതിയിൽ പ്രതിരോധ നടപടികൾ എടുത്തു, ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു, നടപ്പാക്കി..

Related Articles

Latest Articles