ഭുവനേശ്വർ: ഒഡീഷാ ആരോഗ്യ മന്ത്രിയെ വെടിവച്ചത് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. ജാര്‍സുഗുഡ ബ്രജ്‌രാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകവേയാണ് ബിജു ജനതാദള്‍ നേതാവ് കൂടിയായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മന്ത്രിയെ വലിച്ചിഴച്ച് കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ.
ഗോപാല്‍ ദാസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ബ്രജ്‌രാജ് മുനിസിപ്പലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയതാണ് ആരോഗ്യമന്ത്രി. കാറില്‍ നിന്നും ഇറങ്ങവേ ഗോപാല്‍ ദാസ് ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നബ കിഷോര്‍ ദാസിന്റെ നെഞ്ചിലായി രണ്ട് തവണ വെടിയുതിര്‍ത്തെന്നും പോലീസ് പറഞ്ഞു.
മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി വ്യോമ മാര്‍ഗം മാറ്റുമെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെഡിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് നബ കിഷോര്‍ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. പ്രതിഷേധം പരിഗണിച്ച് സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…