mansoor waiting for officials
പൊന്നാനി : സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള സബ് റജിസ്ട്രാർ ഓഫിസിലേക്ക് കയറിച്ചെല്ലാനാകാതെ ഭിന്നശേഷിക്കാരനും നീന്തൽ താരവുമായ പുഴയ്ക്കലകത്ത് മൻസൂർ ഓഫിസിനു താഴെ കാത്തുനിന്നത് നീണ്ട 3 മണിക്കൂറുകൾ. ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങി വരാൻ തയാറാകാത്തതോടെ . റജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാതെ മൻസൂറിനു തിരികെ മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് റജിസ്ട്രേഷൻ ചെയ്യുന്നതിനായി ഇന്നലെ അപേക്ഷ നൽകി.
49 പടികൾ കയറിയാൽ മാത്രമേ സബ് റജിസ്ട്രാർ ഓഫിസിലെത്താനാകൂ. അത്രയും പടികൾ കയറാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥർ താഴേക്കു വരുമെന്ന പ്രതീക്ഷയിൽ മൻസൂർ പടികൾക്ക് താഴെ ഏറെ നേരം കാത്തു നിന്നു. ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്ന് റജിസ്ട്രേഷൻ നടപടികൾ ചെയ്തു നൽകണമെങ്കിൽ 3000 രൂപയോളം ഫീസടയ്ക്കണമെന്നാണ് ഓഫീസിൽ നിന്നും കിട്ടിയ നിർദേശം. ഇത്രയും തുക സംഘടിപ്പിക്കേണ്ട അവസ്ഥയാണ് മൻസൂറിനിപ്പോൾ.
താലൂക്ക് ഓഫിസിൽ ലിഫ്റ്റ് സംവിധാനമില്ലാത്തതിനാൽ റജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി വരുന്ന ഭിന്നശേഷിക്കാരും പ്രായമായവരും ഇതേ ദുരവസ്ഥ നേരിടേണ്ടി വരുന്നുണ്ട്. ഭിന്നശേഷിക്കാർ നിരന്തരം ആശ്രയിക്കുന്ന എംപ്ലോയ്മെന്റ് ഓഫിസും സപ്ലൈ ഓഫിസുമെല്ലാം മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭാ കാര്യാലയത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…