Oil tanker capsize accident in Oman sea; 16 people including 13 Indians are missing
മസ്‌ക്കറ്റ്: ഒമാൻ കടലിൽ എണ്ണക്കപ്പൽ തലകീഴായി മറിഞ്ഞ് അപകടം. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ കാണാതായതായി റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ മൊമോറോസിന്റെ പതാക വെച്ച എണ്ണക്കപ്പലാണ് മറിഞ്ഞത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് ശ്രീലങ്കക്കാരും ഉണ്ട്. പ്രസ്റ്റീജ് ഫാൽക്കൺ എന്ന് പേരുള്ള എണ്ണക്കപ്പലാണ് അപകടത്തിൽപെട്ടത്.
ഒമാനി തുറമുഖമായ ദുക്മിന് സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ മറിഞ്ഞത്. 117 മീറ്റർ നീളമുള്ള കപ്പൽ 2007 ലാണ് നിർമ്മിച്ചത്. ചെറിയ യാത്രകൾ പോകാൻ വേണ്ടിയാണ് ഇത്തരം കപ്പലുകൾ ഉപയോഗിച്ചിരുന്നത്.
കപ്പൽ തലകീഴായി മുങ്ങിയെന്നും എണ്ണയോ മറ്റ് ഉത്പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും ഒമാന്റെ സമുദ്ര സുരക്ഷാ കേന്ദ്രം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് നാവിക അധികൃതരുമായി ഏകോപിപ്പിച്ച് ഒമാൻ അധികൃതർ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…