സ്വാതന്ത്ര്യദിന സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഓല . എസ് വണ്‍,എസ് വണ്‍ പ്രോ എന്നി രണ്ടു മോഡലുകളാണ് ഇന്ന് വിപണിയിലെത്തിച്ചത്. വാഹന പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലുകള്‍ കൂടിയാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചത്. ഓല ജൂലൈയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ മേഖലയിലേക്ക് കടന്നത്.
എസ് വണ്‍ മോഡല്‍
അഞ്ച് നിറങ്ങളില്‍ അവതരിപ്പിച്ച ഈ മോഡലിന് അടിസ്ഥാന വില 99,999 രൂപയാണ്. ബാറ്ററി ചാര്‍ജിങ് ടൈം നാലര മണിക്കൂറാണ്. 2.98 കിലോവാട്ടാണ് ബാറ്ററി പാക്ക്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 121 കി.മീ ദൂരം ലഭിക്കും. ഒരു മണിക്കൂറില്‍ 90 കിമീ ആണ് പരമാവധി വേഗത.ഷോറൂം വില 99,999രൂപ
എസ് വണ്‍ പ്രോ
ഈ മോഡലിന് ബാറ്ററി പാക്ക് 3.97 കിലോവാട്ടാണ്. ആറര മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. ഈ മോഡലില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് സെക്കന്റിനകം പരമാവധി നാല്‍പത് കി.മീ വരെ വേഗത കൈവരിക്കാന്‍ സാധിക്കും . 115 കിലോമീറ്ററാണ് എസ് വണ്‍ പ്രോയുടെ പരമാവധി സ്പീഡ് എന്നതും ഈ ഇലക്ട്രിക് മോഡലിനെ പ്രിയമുള്ളതാക്കുന്നു. ഇലക്ട്രിക് മോഡലുകള്‍ക്ക് പൊതുവേ തിരിച്ചടിയാകാറുള്ളത് വേഗതയാണ്. എന്നാല്‍ ഓലയുടെ ഈ മോഡല്‍ ന്യൂനത പരിഹരിക്കുന്നുവെന്ന് വേണം പറയാന്‍. എസ് വണ്‍ പ്രോ പതിനെട്ട് മിനിറ്റ് കൊണ്ട് അമ്പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ ചാര്‍ജില്‍ 75 കിമീ യാത്രയും സാധ്യമാണ്.ഷോറൂം വില:1,29,99 രൂപ
മറ്റുകാര്യങ്ങള്‍ പരിശോധിച്ചാല്‍ സ്‌കൂട്ടര്‍ ശ്യംഖലയിലെ ഏറ്റവും ഉയര്‍ന്ന സ്‌റ്റോറേജ് സ്‌പേസാണ് ഓല വാഗ്ദാനം ചെയ്യുന്നത്. 36 ലിറ്ററാണ് ബൂട്ട് സ്‌പേസ്. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ സുന്ദരനായി ഒരുക്കിയ രണ്ട് മോഡലുകള്‍ക്കും പന്ത്രണ്ട് ഇഞ്ച് അലോയ് വീലുകളുണ്ട്. കോംബി ബ്രേക്ക് ടെക്‌നോളജിയും മുമ്പില്‍ 220 എംഎം ഡിസ്‌കും പിന്നില്‍ 180 എംഎം ഡിസ്‌കും സംവിധാനിച്ചിരിക്കുന്നു.പുതിയ മോഡല്‍ വിപണിയിലെത്തിയതിന് പിന്നാലെ 400 സിറ്റികളില്‍ ഒരു ലക്ഷത്തോളം ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…