Wednesday, December 31, 2025

ഇലക്ട്രിക് സ്കൂട്ടറിന് വീണ്ടും തീ പിടിച്ചു! ഒലയുടെ സ്കൂട്ടറുകൾക്ക് സംഭവിച്ചതെന്ത്??

പൂനൈ: തമിഴ്നാട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടറിന് തീ പിടിച്ച്‌ പിതാവും മകളും മരിച്ച സംഭവത്തിന് പിന്നാലെ പൂനെയിലും ഇലക്‌ട്രിക് സ്കൂട്ടറിനും തീ പിടിച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് കമ്പനി ഉത്തരവിട്ടിരിക്കുകയാണ്.

റോഡരികിലെ സ്‌കൂട്ടര്‍ നിന്ന് കത്തുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. “സുരക്ഷയാണ് മുന്‍‌ഗണന. ഞങ്ങള്‍ ഇത് അന്വേഷിക്കുകയും അത് പരിഹരിക്കുകയും ചെയ്യും ” അപകടത്തെക്കുറിച്ച്‌ പ്രതികരിക്കവെ ഒല സിഇഒ ഭവീഷ് അഗര്‍വാള്‍ ട്വീറ്റു ചെയ്തു.

“പൂനെയിലെ ഞങ്ങളുടെ സ്‌കൂട്ടറുകളിലൊന്നിന് സംഭവിച്ചത് ഞങ്ങള്‍ക്ക് അറിയാം, ഇതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുകയും അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ അപ്‌ഡേറ്റുകള്‍ പങ്കിടുകയും ചെയ്യും. ” എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വിതരണം ആരംഭിച്ചതിന് ഇതാദ്യമായാണ് ഒലയുടെ സ്കൂട്ടറുകള്‍ക്കൊന്നിന് ഇത്തരത്തിലൊരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ നിരവധി പേരാണ് സ്കൂട്ടറിന്‍റെ സുരക്ഷയില്‍ ആശങ്ക ഉയർത്തിയിരിക്കുന്നത്.

Related Articles

Latest Articles