ola-cars
ദില്ലി: യൂസ്ഡ് കാര്‍ ബിസിനസ് അവസാനിപ്പിച്ചു അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വര്‍ഷം മുന്‍പാണ് ഒല യൂസ്ഡ് കാര്‍ ബിസിനസ് റംഗത്തേക്ക് വൻ കുതിപ്പുമായി വന്നത്.
ഇപ്പോൾ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും. ഒല കമ്പനിയുടെ ക്വിക്ക് കോമേഴ്സ് സെഗ്മെന്റാണ് ഒല ഡാഷ്.
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായിരുന്ന ഒല വളരെ പെട്ടെന്നാണ് ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മ്മണ രംഗത്തേക്ക് ചുവടുറപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഒല ഇലക്‌ട്രിക് കാര്‍ വിപണി ലക്ഷ്യമിടുന്നത്. ഈ കാര്യങ്ങള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഒല വ്യക്തമാക്കിയത്. കൂടാതെ, ഒലയുടെ രണ്ടാമത്തെ ഇലക്‌ട്രിക് സ്കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഒലയുടെ യൂസ്ഡ് കാര്‍ ബിസിനസ് മേധാവി അരുണ്‍ സിര്‍ ദേശ്മുഖ്, ഒല ഇലക്‌ട്രിക് മാര്‍ക്കറ്റിംഗ് മേധാവി വരുണ്‍ ദുബെ എന്നിവര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചത്. 500 കോടി രൂപയുടെ വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഒല കൈവരിച്ചത്.
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…