Monday, May 6, 2024
spot_img

യൂസ്ഡ് കാര്‍ ബിസിനസ് അവസാനിപ്പിച്ച് ഒല: ഒലയുടെ രണ്ടാമത്തെ ഇലക്‌ട്രിക് സ്കൂട്ടര്‍ ഉടൻ പുറത്ത്

ദില്ലി: യൂസ്ഡ് കാര്‍ ബിസിനസ് അവസാനിപ്പിച്ചു അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വര്‍ഷം മുന്‍പാണ് ഒല യൂസ്ഡ് കാര്‍ ബിസിനസ് റംഗത്തേക്ക് വൻ കുതിപ്പുമായി വന്നത്.

ഇപ്പോൾ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും. ഒല കമ്പനിയുടെ ക്വിക്ക് കോമേഴ്സ് സെഗ്മെന്റാണ് ഒല ഡാഷ്.

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായിരുന്ന ഒല വളരെ പെട്ടെന്നാണ് ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മ്മണ രംഗത്തേക്ക് ചുവടുറപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഒല ഇലക്‌ട്രിക് കാര്‍ വിപണി ലക്ഷ്യമിടുന്നത്. ഈ കാര്യങ്ങള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഒല വ്യക്തമാക്കിയത്. കൂടാതെ, ഒലയുടെ രണ്ടാമത്തെ ഇലക്‌ട്രിക് സ്കൂട്ടര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ഒലയുടെ യൂസ്ഡ് കാര്‍ ബിസിനസ് മേധാവി അരുണ്‍ സിര്‍ ദേശ്മുഖ്, ഒല ഇലക്‌ട്രിക് മാര്‍ക്കറ്റിംഗ് മേധാവി വരുണ്‍ ദുബെ എന്നിവര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചത്. 500 കോടി രൂപയുടെ വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഒല കൈവരിച്ചത്.

Related Articles

Latest Articles