Tuesday, December 16, 2025

വൃദ്ധയെ പീഡനത്തിനിരയാക്കി!! അടിവസ്ത്രത്തിന്റെ വള്ളി കഴുത്തിൽ മുറുക്കി പ്രതിയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം വിതുരയിൽ വൃദ്ധയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെല്ലിലേക്ക് മാറ്റിയിരുന്ന പ്രതി അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയായിരുന്നു. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സെൽ തുറന്ന് അഴിച്ചുമാറ്റി. ആര്യനാട് പറണ്ടോട് സ്വദേശി നജീബാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്,

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പുറത്ത് പോയ വയോധികയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ നജീം ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാളെ തടഞ്ഞു വെച്ച് ബഹളം കൂട്ടി നാട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു.പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.കാട്ടാക്കട ഡിവൈഎസ്പി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.

Related Articles

Latest Articles