Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം!വയോധിക റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍

പത്തനംതിട്ട: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ്. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

വൈകുന്നേരം 5.45-ന് പള്ളി പടിക്കല്‍ ഓട്ടോ ഇറങ്ങിയ ലിസി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. റോഡിന്റെ നടുവിലെ വെള്ളവരയ്ക്ക് സമീപമെത്തിയ ലിസി
ബസ് നിര്‍ത്തുമെന്ന് വിചാരിച്ച് മുന്നോട്ടുനീങ്ങി. എന്നാല്‍ മുന്നോട്ടുപാഞ്ഞ ബസ് ലിസിയെ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയില്‍ വീണുപോയ ലിസിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. സംസ്‌കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കത്തോലിക് പള്ളിയില്‍ നടക്കും. മക്കള്‍ ജോജോ (UK), ജിനു (ഓസ്‌ട്രേലിയ).

അതേസമയം, ആള് റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

10 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

11 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

11 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

12 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

13 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

13 hours ago