Sunday, December 14, 2025

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തത്കാലം വിലക്കില്ല !അന്തിമ തീരുമാനം ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ മാത്രം നടപടി സ്വീകരിക്കൂവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ യു കെയിലേയ്ക്കുള്ള യാത്രയ്ക്കിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതായി സൂര്യ മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷ ബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം കൃത്യമായി അറിയാനാകൂ.

Related Articles

Latest Articles