Categories: Kerala

ഓമനക്കുട്ടൻ വിഷയത്തിൽ ഒളിയമ്പെയ്ത് ‘ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കവിത

ചേര്‍ത്തല- ദുരിതാശ്വാസ ക്യാംപില്‍ സിപിഎം പ്രാദേശിക നേതാവ് പണം പിരിച്ച സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി എഴുതിയ കവിത പാര്‍ട്ടിയില്‍ വിവാദമാകുന്നു.കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജി പണിക്കരാണ് കവിത തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.വിവാദമാകുമെന്ന് കണ്ടതോടെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയായിരുന്നു.

”നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്‍റെ പേരാണ് ഓമനക്കുട്ടന്‍
നീ ഇരിക്കുന്ന കൊമ്പന്‍റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടന്‍
നീ മൊഴിയുന്ന പൊട്ടത്തരങ്ങളില്‍..കവിത കണ്ടെത്തി സായൂജ്യമടയുന്നോന്‍..
ജീവിതം കൊണ്ട് കവിത രചിച്ചോന്‍..റോയല്‍റ്റി വാങ്ങാത്തോന്‍.
ആരാണ് നീ ഒബാമ..ഇവനെ വിധിപ്പാന്‍..”

ഇങ്ങനെ പോകുന്ന കവിത അവസാനിക്കുന്നത് ‘പൂച്ചയ്ക്കാരു മണികെട്ടു’മെന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ്.

എന്നാല്‍ കവിത ഒരു നേതാവിനെയും ഉദ്ദേശിച്ചല്ലെന്നും കേസെടുത്ത ഉദ്യോഗസ്ഥഭരണ സംവിധാനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും പ്രവീണ്‍ പറഞ്ഞു.ഇത് തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയതിനാലാണ് കവിത പിന്‍വലിച്ചതെന്നും പ്രവീണ്‍ വ്യക്തമാക്കി.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

2 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

2 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

3 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

11 hours ago