nalla samayam
ഒമര്‍ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന്‍റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഫണ്‍ ത്രില്ലര്‍ സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്നതാണെന്ന് ട്രെയിലര്‍ വെളിപ്പെടുത്തുന്നു. 4 പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ഒറ്റരാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ദൃശ്യവത്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് കൈകാര്യം ചെയ്യുന്നു. ഒമര്‍ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. ഒമര്‍ ലുലു, ചിത്ര എസ് എന്നിവര്‍ ചേര്‍ന്ന് രചനയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോങ് കട്ട് ഹേമന്ത് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍ഡ് ക്യാമറ അജ്മല്‍ ലത്തീഫ്. കെ.ജി.സി സിനിമാസിന്‍റെ ബാനറില്‍ നവാഗതനായ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…