omar-lulu-reveals-truth-behind-making-film-based-on-story-of-babu-starring-pranav-mohanlal
കേരളക്കരയിൽ ചർച്ചയായ മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കിൽ 43 മണിക്കൂറിലേറെ കുടുങ്ങിപ്പോയ ബാബുവിന്റെ ജീവിതം സിനിമയാകുന്നെന്ന വാർത്ത തെറ്റെന്ന് ഒമർ ലുലു. സമൂഹ മാധ്യമങ്ങളിൽ ബാബുവിന്റെ കഥ ഒമര് സിനിമയാക്കുന്നെ വാർത്ത വന്നിരുന്നു.
അതേസമയം ഇതിനു പിന്നാലെ തന്നെ ഒമര് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹന്ലാൽ നായകനാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. പവർസ്റ്റാർ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ് ഇപ്പോഴെന്നാണ് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നറിയിച്ച് ഒമർ പറഞ്ഞത്.
‘ഇങ്ങനെ ഒരു ട്രോള് പരക്കുന്നത് ശ്രദ്ധയില്പ്പെട്ടു. ഞാന് ഇപ്പോ പവര്സ്റ്റാര് എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന് ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള് നേരുന്നു’,ഒമർ ഫേസ്ബുക്കിൽ കുറിച്ചു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…