General

ഒമൈക്രോൺ വ്യാപന ശേഷി കൂടുതൽ; വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളിന്റെ പാലനവും പ്രതിരോധ മാർഗം – AIIMS ഡയറക്ടർ

പുതിയ കോവിഡ് വകഭേദമായ ഒമൈക്രോൺ, വ്യാപനശേഷി കൂടുതലുള്ളത് തന്നെ. വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളിന്റെ കർശനമായ പാലനവും മാത്രമാണ് പോംവഴിയെന്നും ഡൽഹി AIIMS ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. എന്നാൽ ഒമൈക്രോൺ ബാധിതരിൽ ഗുരുതരമായ രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നില്ല. ആശുപത്രി ചികിത്സ ചെറിയ ശതമാനം രോഗികൾക്കോ ആവശ്യമായി വരുന്നുള്ളു എന്നത് ആശ്വാസകരമാണ്. ഡൽഹി AIIMS ൽ ഓക്സിജൻ സ്റ്റേവാർഡ്‌ഷിപ് പദ്ധതി യുടെ ഉത്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്യക്ഷമമായ ഓക്സിജൻ ഉപയോഗം ഉറപ്പുവരുത്താൻ AIIMS രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലയിലും അത്തരത്തിൽ പരിശീലനം ലഭിച്ച ഒരു ആരോഗ്യ പ്രവർത്തകനെങ്കിലും ഉറപ്പുവരുത്തും. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ഉപയോഗം വിവേകപൂർണ്ണമാകേണ്ടതുണ്ട്.

രാജ്യത്തിതുവരെ 203 ഒമൈക്രോൺ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ലോകത്താദ്യമായി കഴിഞ്ഞ നവംബർ 25 നാണ് സൗത്താഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തിയത്. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

2 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

3 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

4 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

4 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

4 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

17 hours ago