Kerala

കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്സ്

കെ. കരുണാകരന്റെ (K Karunakaran Death Anniversary) ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്സ്. പത്തുവർഷംമുമ്പ് ഈ ദിവസമാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നമ്മെ വിട്ടുപിരിഞ്ഞത്. ആ വിയോഗത്തിന് ഒരു പതിറ്റാണ്ടിപ്പുറം അദ്ദേഹത്തെ ഓർക്കുമ്പോൾ, ഇന്നും നിലനിൽക്കുന്ന ചില സത്യങ്ങളുണ്ട്. കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവർക്കുമുണ്ട്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാർച്ചുമുതൽ ഏപ്രിൽവരെയുള്ള ഒരുമാസവും 1981 ഡിസംബർ മുതൽ 1982 മാർച്ചുവരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതൽ 1987 വരെയും 1991 ജൂൺമുതൽ 1995 ജൂൺവരെയും നീണ്ടകാലം കേരളത്തിന്റെ മുഖ്യമന്ത്രി. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപവത്കരിക്കുകയും ഇടതുചായ്‌വുള്ള കേരളത്തിൽ കോൺഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ ഭരണശക്തിയാക്കി മാറ്റുകയുംചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ എണ്ണംപറഞ്ഞ നേതാക്കളുണ്ടെങ്കിലും ‘ലീഡർ’ എന്ന വാക്കിനർഹനായത് ഒരേയൊരാൾ. ആ വാക്കുകേൾക്കുമ്പോൾ മനസ്സിലെത്തുന്ന ഒരേയൊരു മുഖമാണ് കെ.കരുണാകരന്റേത്.അതേസമയം ലീ‌ഡർ കെ.കരുണാകരന്റെ 11ാം ചരമവാർഷിക ദിനം ഇന്ന് വിപുലമായി ആചരിക്കും. 23ന് രാവിലെ 9ന് ചുമട്ടുതൊഴിലാളികളുടെയും, ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആഭിമുഖ്യത്തിൽ കനകക്കുന്നിന് മുന്നിലെ കെ.കരുണാകരൻ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും.യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി,കെ.മുരളീധരൻ എന്നിവർ പങ്കെടുക്കും.

B4 Admin

Share
Published by
B4 Admin

Recent Posts

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

7 minutes ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

1 hour ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

2 hours ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

2 hours ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

2 hours ago

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

21 hours ago