Categories: General

ഒമിക്രോണ്‍ പരിശോധനയുടെ പേരില്‍ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതായി കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും പോലീസ് മുന്നറിയിപ്പിൽ പറഞ്ഞു.

ഒമിക്രോണിനായുള്ള ആർ ടി പി സി ആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസ് സൈബര്‍ വിഭാഗത്തെ അറിയിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പ് രീതിയെ കുറിച്ചും പൊലീസ് വിശദമാക്കുന്നുണ്ട്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബര്‍ കുറ്റവാളികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ഒമിക്രോണിനായുള്ള പി സി ആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുന്നു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനല്‍ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുന്നു. അതിനുശേഷം ഗവണ്‍മെന്‍റ് ചുമത്തുന്ന കോവിഡ് 19 ഒമിക്രോണ്‍ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുവാന്‍ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോണ്‍ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാര്‍ അവതരിപ്പിക്കുന്നു.

ഇതിനായി പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ അഡ്രസ് എന്നിവയും രജിസ്ട്രേഷന്‍ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നല്‍കുവാന്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കുവാന്‍ തട്ടിപ്പുകള്‍ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു. ഇങ്ങനെ നല്‍കുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയില്‍സ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ നിരവധി സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുന്നു.

ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്ബ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയില്‍ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരില്‍ നിന്നും ഉള്ള ഇമെയിലുകള്‍ ഒഴിവാക്കുക. ആരോഗ്യ സേവനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക.

വെബ്സൈറ്റുകളുടെ ഡൊമൈന്‍ യു ആര്‍ എല്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക. https:// എന്നതില്‍ തുടങ്ങാത്ത വിലാസം ഉള്ള വെബ്പേജുകള്‍ ഒഴിവാക്കുക. ലഭിച്ച സന്ദേശമോ ഈമെയിലോ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കോ നേരിടേണ്ടി വന്നാല്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുക.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

3 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

3 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

4 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

5 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

6 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

6 hours ago