17-more-omicron-cases-freported-in-kerala
ഭോപ്പാൽ: മധ്യപ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ എട്ടുപേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ ആദ്യമായാണ് മധ്യപ്രദേശില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നത്. ഇതിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് അമേരിക്കയില്‍ നിന്ന് വന്നവരാണ്. രണ്ടുപേര്‍ വീതം യുകെയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ഇന്‍ഡോറില്‍ എത്തിയതാണ്.
കഴിഞ്ഞ 45 ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. ഇതില്‍ കോവിഡ് നെഗറ്റീവായ ആറുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മറ്റു രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ടുപേര്‍ക്ക് പുറമേ പുറത്തുനിന്ന് വന്ന 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കോവിഡിന്റെ മറ്റു വകഭേദങ്ങളാണ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാജ്യത്ത് 415 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…