Thursday, December 18, 2025

കോവിഡ് ; ഒമിക്രോണിന്റെ പുതിയ ഉപവിഭാഗങ്ങൾ രാജ്യത്ത് സ്ഥിരീകരിക്കുന്നതിൽ ആശങ്ക

ദില്ലി : കോവിഡ് വ്യാപന സാഹചര്യത്തിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങൾ രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു.ഒരുപാട് ഉപവിഭാഗങ്ങളുള്ളതിനാ‍ൽ വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നേരത്തേ വലിയ കോവിഡ് തരംഗത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിന്റെ ബിജെ.1, ബിഎ.2.75 ഉപവിഭാഗങ്ങൾ ചേർന്നതാണ് എക്സ്ബിബി.

യുഎസിൽ ഒമിക്രോണിന്റെ തന്നെ ‘എക്സ്ബിബി.1.5’ ഉപവിഭാഗത്തിന്റെ സാന്നിധ്യം ഡിസംബറിൽ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ജനിതകമാറ്റങ്ങൾ ഇതിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കിയെന്നാണു പഠനങ്ങൾ വിലയിരുത്തുന്നത്. വ്യാപനം കൂടുതോറും ആശങ്ക വർദ്ധിക്കുകയാണ്. വരും ദിവസങ്ങൾ നിർണായകമാകും

Related Articles

Latest Articles