ഇന്ന് അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം. 1975 ജൂണ്‍ 25നാണ് ഇന്ത്യയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാര്‍ച്ച് 21 വരെ 21 മാസങ്ങളാണ് ഇത് നീണ്ടുപോയത്. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടർന്ന് ഭരണഘടനയുടെ 352-ാം വകുപ്പ് അനുസരിച്ചായിരുന്നു രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്. ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമായാണ് അടിയന്തരാവസ്ഥയെ പലപ്പോഴും വിലയിരുത്തുന്നത്. ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള മൗലിക അവകാശങ്ങള്‍ പോലും ഇക്കാലത്ത് ഹനിക്കപ്പെട്ടു.
ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദ പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയ്ക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും. യുദ്ധം, പുറത്തു നിന്നുള്ള ആക്രമണങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി വന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നതാണ്.ജൂണ്‍ 25 അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദും തമ്മിലുള്ള ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ അന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മിക്ക പത്ര മാധ്യമ സ്ഥപനങ്ങളുടെയും വൈദ്യുതി ബന്ധം പോലും അന്ന് സര്‍ക്കാര്‍ വിച്ഛേദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് പ്രധാനമന്ത്രി അന്ന് അടിയന്തരാവസ്ഥ നിലവില്‍ വന്ന കാര്യം ജനങ്ങളെ അറിയിച്ചത്.സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തിയ ഒരു ലക്ഷത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒളിവില്‍ പോയി. സംസ്ഥാന തെരഞ്ഞെടുപ്പുകളും അടിയന്തരാവസ്ഥ കാരണം വൈകി.അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അല്ലാത്ത ഒരു പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്നു. 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അതി ദയനീയമായാണ് ഇന്ദിരാഗാന്ധി പരാജയപ്പെട്ടത്.1975ന് മുന്‍പ് രണ്ട് തവണ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1962ല്‍ ഇന്തോ-ചൈന യുദ്ധം നടക്കുന്ന സമയത്തായിരുന്നു ഒന്ന്. 1971 ഇന്തോ-പാക് യുദ്ധം നടക്കുന്ന സമയത്തായിരുന്നു രണ്ടാമത്തെ അടിയന്തരാവസ്ഥ.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…