Thursday, December 18, 2025

വനിതാ ദിനത്തില്‍ സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ ; യാത്ര എങ്ങോട്ടാണേലും 20 രൂപ

കൊച്ചി : വനിതാ ദിനത്തിൽ സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഏത് സ്റ്റേഷനിൽ നിന്നും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് സ്ത്രീകൾക്കായി വനിതാ ദിനത്തിൽ കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.

അതിനോടൊപ്പം തന്നെ ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വനിതാ ദിനമായ നാളെയാണ് ഇതിന്റെ ഉദ്ഘാടനം നടക്കുക. കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ആണ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുക

Related Articles

Latest Articles