ബംഗളൂരു : സാംസ്കാരിക തനിമ വിളിച്ചോതി ആർട്ട് ഓഫ് ലിവിങ് ബംഗളൂരു ആശ്രമത്തിൽ ഓണാഘോഷം നടന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ കേരളത്തിൽ നിന്ന് മാത്രം ആറായിരത്തിലേറെപേർ പങ്കെടുത്തു.
പരമ്പരാഗതമായ രീതിയിൽ, പൂക്കളങ്ങളും, കേരളീയ കലാപരിപാടികളും ഓണസദ്യയുമൊരുക്കിയായിരുന്നു ഓണാഘോഷം. കഴിഞ്ഞ ദിവസം രാവിലെ മുതൽ ആശ്രമം ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

