Friday, December 19, 2025

ഓണം കളറാക്കാൻ ആകാശത്ത് ഓണസദ്യ; യാത്രക്കാർക്ക് ഇലയിൽ സദ്യ വിളമ്പാൻ റെഡിയായി എമിറേറ്റ്സ് എയർലൈൻസ്; വിഭവസമൃദ്ധമായ മെനു, നോൺ വെജ് വേണ്ടവർക്ക് അതും! മലയാള സിനിമകൾ കാണിക്കാനും തീരുമാനം

ദുബായ്: ആകാശത്ത് ഓണ സദ്യ വിളമ്പാൻ റെഡിയായി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ തന്നെ ഓണ സദ്യ വിളമ്പുമെന്നാണ് അറിയിപ്പ്. ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, കൂടാതെ നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് പ്രഖ്യാപനം.

ഇതൊന്നും പോരാഞ്ഞ് ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്. എയർലൈൻ രംഗത്തെ വൈവിധ്യങ്ങളും പരീക്ഷണങ്ങളും കൊണ്ട് മത്സരം മുറുകുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം. അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles