Monday, December 15, 2025

ഒന്നിന് പുറകെ മറ്റൊന്നായി ഇടുക്കിയെ ഭീതിയിലാഴ്ത്തുന്നു; കാട്ടാനയ്ക്ക് പിന്നാലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങി; നാട്ടുകാര്‍ മുൾമുനയിൽ!

ഇടുക്കി: കാട്ടാന ആക്രമണത്തിന്റെ ഭീതി വിട്ടുമാറും മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയുമിറങ്ങി.
ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.

ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്.

Related Articles

Latest Articles