മാഡ്രിഡ്: കോവിഡ്-19 കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സ്‌പെയിനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വലെന്‍സിയ നഗരത്തിലാണ് ഒരാളുടെ മരണം സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 13നാണ് ഇയാള്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തിയതെന്നും ആരോഗ്യവിഭാഗം അറിയിച്ചു
സ്‌പെയിനില്‍ ഇതിനോടകം 150 ഓളം പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബാസ്‌ക് മേഖലയില്‍ വൈറസ് ബാധിച്ചവരുമായി സന്പര്‍ക്കം പുലര്‍ത്തിയ നൂറോളം ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.
ചൈനയില്‍ കൊറോണയുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടായപ്പോള്‍ മറ്റു രാജ്യങ്ങളില്‍ വൈറസ് രോഗം പടരുകയാണ്. അമേരിക്കയില്‍ ഇതിനകം ഒന്‍പത് പേര്‍ മരിച്ചു. ഇറ്റലിയില്‍ 79 ഇറാനില്‍ 77 ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ രോഗം പടരുന്നത് തടയാന്‍ ഇറാനില്‍ അരലക്ഷത്തിലധികം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുകയും ചെയ്തു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…