കൊച്ചി: നടിയുടെ കേസിൽ ഇന്ന് നിര്‍ണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബന്‍, മുകേഷ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം. കഴിഞ്ഞ ദിവസത്തെ വിചാരണയില്‍ ഹാജരാകുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണല്‍ സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സാക്ഷി വിസ്താരവും .
. . ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വിദ്വേഷമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണ് റിമി ടോമിയുടെ സാക്ഷി വിസ്താരത്തിലൂടെ പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നത്. കാവ്യാ മാധവനുമായുള്ള ദിലീപിന്‍്റെ സൗഹൃദങ്ങള്‍ക്ക് ആദ്യകാലത്ത് പിന്തുണ നല്‍കിയിരുന്നതും റിമിയും ആക്രമിക്കപ്പെട്ട നടിയും ആയിരുന്നു
‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍.
മുകേഷിനും ഇക്കാര്യങ്ങള്‍ നേരിട്ട് അറിയാമെന്ന് നേരത്തെ മൊഴി കൊടുത്തതിനാൽ ആണ് സാക്ഷി വിസ്താരത്തിനായി വിളിപ്പിച്ചത് .
കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്.. ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…