India

വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാറില്‍ ഒരു ജില്ലയിലെ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു

മിസോറാം: മിസോറാമിലെ ഒരു ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ലയിച്ച് ഒന്നായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെടുകയും മിസോ നാഷണല്‍ ഫ്രണ്ട് ഭരണം പിടിക്കുകയും ചെയ്തിരുന്നു.

മിസോറാമിലെ മാറ ജില്ലയിലാണ് കോണ്‍ഗ്രസും ബിജെപിയും ലയിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് ലയനം നടന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ജെവി ഹ്ലുണ പറയുന്നു.

മാറ ജില്ലയിലെ സ്വയം ഭരണ ജില്ലാ സമിതി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ്- ബിജെപി പാര്‍ട്ടികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടന്നത് .

ഇതിന് പിന്നാലെ ബിജെപിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ജില്ലയില്‍ കോണ്‍ഗ്രസുമായി ലയിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിലെ പ്രമുഖ നേതാക്കളുടെ അനുമതി ലഭിച്ചുവെന്ന് ജെവി ഹ്ലുണ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് നിര്‍ണായകമായ തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇരു പാര്‍ട്ടികളുമായും ബന്ധമില്ലാത്ത പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് ആണ് മിസോറാം ഭരിക്കുന്നത്.

admin

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

1 min ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

49 mins ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

49 mins ago

ലോകസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; 40 ശാതമാനത്തിലധികം പോളിംഗ്; ഏറ്റവും കൂടുതൽ ബംഗാളിൽ

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…

1 hour ago

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

2 hours ago