Friday, December 19, 2025

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; രണ്ടാമനായി തെരച്ചിൽ തുടരുന്നു

പത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചതായായി സ്ഥിരീകരണം. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അജ്‌സല്‍ അജി, നബീല്‍ നിസാം എന്നിവരാണ് കാണാതായത്. ഇതിൽ അജ്‌സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.നല്ല അടിയൊഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാർത്ഥി സംഘമാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കില്‍പ്പെടുകയും ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.

Related Articles

Latest Articles