പാലക്കാട്: ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. ഇരുപത്തി രണ്ടാം പ്രതി ഷെയ്ഖ് അഫ്‌സൽ ആണ് പിടിയിലായത്. മൂന്നു വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പൊള്ളാച്ചിയിൽ നിന്നാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ ഗൂഡാലോചനയിൽ പങ്കെടുത്ത മുഖ്യ സൂത്രധാരനാണ് പ്രതി.
2021 നവംബർ 15 നാണ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് ഭീകരൻ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതോടെ 22 പ്രതികൾ പിടിയിലായിട്ടുണ്ട്. ആർ എസ്സ് എസ്സ് ബൗദ്ധിക് പ്രമുഖായിരുന്നു സഞ്ജിത്ത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം സംഘടന നടത്തിയിട്ടുള്ള സഞ്ജിത്ത് വധമടക്കമുള്ള കൊലപാതകങ്ങൾ കേന്ദ്ര ഏജൻസിയായ എൻ ഐ എ യും അന്വേഷിച്ചിരുന്നു.

