ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ (Terrorist Attack). ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരൻ ജാവേദ് ആഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും ലോഡഡ് മാഗസീനും പാക് ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്. ബാരാമുള്ളയിലെ ഒരു കടയുടമയെ വകവരുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കണ്ടെത്തൽ.
ബാരാമുള്ളയിലെ ചേർദാരിയിലാണ് സംഭവം നടന്നത്. മേഖലയിൽ സൈന്യത്തിന്റെ തിരച്ചിൽ (Indian Army) ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ മാസം 20ന് ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തിയ ഭീകരൻ ഗുൽസാറിന്റെ പ്രധാന സഹായിയാണ് ഇയാൾ. രണ്ട് ബിഹാർ സ്വദേശികളായ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരനായിരുന്നു ഗുൽസാർ. കുൽഗ്രാം സ്വദേശിയായ ജാവേദ് സാധാരണക്കാരനായാണ് നടന്നിരുന്നതെന്നും കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
അതേസമയം ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരനുമായി തെളിവെടുപ്പിനെത്തിയ സൈന്യത്തിന് നേരെ ഭീകരർ കഴിഞ്ഞ ദിവസം വെടിയുതിർത്തിരുന്നു. സൈന്യത്തിന്റെ പിടിയിലായ ലഷ്‌കർ ഭീകരൻ സിയ മുസ്തഫയെ പ്രദേശത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം പിടികൂടുന്നത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്‌ക്ക് എത്തിച്ചത്. ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് ജമ്മു പോലീസ് അറിയിച്ചു. നിയന്ത്രണ രേഖയ്‌ക്ക് 12 കിലോമീറ്റർ ഉളളിലാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത വെടിവെയ്പാണ് ഇരുപക്ഷത്തും നടക്കുന്നത്. കഴിഞ്ഞ ദിവസം സിയ മുസ്തഫ ഉൾപ്പെടെയുളള ഭീകരരെ പിടികൂടുന്നതിനിടെ ഇന്ത്യൻ സൈന്യത്തിലെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഭീകര താവളം തന്നെ പ്രദേശത്ത് ഉണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ് സിയ മുസ്തഫയുമായി സൈന്യം പ്രദേശത്ത് എത്തിയത്. ഒക്ടോബർ 11 മുതൽ പ്രദേശത്ത് സംഘർഷാവസ്ഥയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…