Tuesday, October 27, 2026

ഹിന്ദുക്കളോടുള്ള പിണറായിയുടെ കലിപ്പ് തീരണില്ല, ശബരിമല പൂങ്കാവനത്തിൽ ഭക്തർക്കെതിരെ വീണ്ടും പിണറായി പോലീസ്; പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ നേരിടാനൊരുങ്ങി പൊലീസ്, സ്ഥലത്തു സംഘർഷാവസ്ഥ

ഇടുക്കി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയതെന്നാണ് വിവരം.

സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചർ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത്. പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുകയാണ് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു.

Related Articles

Latest Articles